നവംബർ 19 ഞായാറാഴ്ച ICC ഏകദിന ലോകകപ്പ് ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിൽ നടക്കാൻ പോകുകയാണ്. ആ മത്സരത്തോടെ 6 ആഴ്ച നീണ്ടുനിന്ന ക്രിക്കറ്റ് മാമാങ്കത്തിന് പരിസമാപ്തിയാകുകയാണ്.
20 വർഷത്തിനുശേഷമാണ് ഇന്ത്യയും ആസ്‌ത്രേലിയയും വീണ്ടും ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ഓരോ ടീമിനും ലഭിച്ച - ലഭിക്കാൻ പോകുന്ന സമ്മാനത്തുക കൂടി നമുക്കൊന്ന് വിശകലനം ചെയ്യാം.
ഫൈനൽ വിജയിക്കുന്ന ചാമ്പ്യൻ ടീമിന് 40 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുക. അതായത് ഇന്ത്യൻ രൂപ 33 കോടി.
റണ്ണർ അപ്പ് ആകുന്ന ടീമിന് 20 ലക്ഷം ഡോളർ ( 16.5 കോടി രൂപ ) ലഭിക്കും.
സെമിഫൈനലിൽ പരാജയപ്പെട്ട ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും 8 ലക്ഷം ഡോളർ വീതം ( 6.6 കോടി രൂപവീതം) ലഭിക്കുന്നതാണ്.
ലീഗ് സ്റ്റേജ് കടന്നുവന്ന 6 ടീമുകൾക്കും ഒരു ലക്ഷം ഡോളർ വീതം ( 83 ലക്ഷം രൂപ വീതം ) സമ്മാനമായി നൽകിക്കഴിഞ്ഞു.
ലീഗ് മത്സരങ്ങളിൽ 10 ടീമുകൾ തമ്മിൽ കളിച്ച 45 മത്സരങ്ങളിലെ വിജയികൾക്ക് 40000 ഡോളർ ( 33 ലക്ഷം രൂപ വീതം) വീതം സമ്മാനമായി നൽകിയിട്ടുണ്ട്