ഫോക്‌സ്‌വാഗൺ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയായ ID.4 മോഡലിനെ സെപ്റ്റംബർ 23 ന് എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിക്കും.500 കിലോമീറ്ററാണ് ID.4 ഇലക്ട്രിക് എസ്‌യുവിയുടെ മൈലേജായി കമ്പനി അവകാശപ്പെടുന്നത്.
/sathyam/media/post_attachments/AUwum7YuRJy8rpYpIcZn.jpg)
ഫോക്‌സ്‌വാഗൺ ID കുടുംബത്തിൽ നിന്ന് വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി ജർമൻ ഗ്രൂപ്പ് വികസിപ്പിച്ച MEB മോഡുലാർ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്.
വിൽപ്പനയ്ക്ക് എത്തുന്ന ആദ്യ നാളുകളിൽ റിയർ-വീൽ ഡ്രൈവ് ഉപയോഗിച്ച് മാത്രമാകും എസ്‌യുവി ലഭ്യമാവുക. പിന്നീടാകും ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുക. രൂപകൽപ്പനയിലേക്ക് നോക്കിയാൽ ID.4-ന്റെ പുറംമോടി ഒരു സാധാരണ ക്രോസ്ഓവർ ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. മുൻവശം ഒരു ബോൾഡർ അപ്പീലാണ് അവതരിപ്പിക്കുന്നത്.
രണ്ട് വശങ്ങളിലുമായി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നു.