തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വി.എസ്. കോവിഡ് വാക്സീന്‍ സ്വീകരിച്ചത്.
/sathyam/media/post_attachments/MV13XubmrbflByHc0wUq.jpg)
''കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്സീനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം'' എന്നും വാക്‌സിനേഷന് ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവച്ച വി.എസ്. ഇപ്പോൾ പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ്.