വി. എസ് ശിവകുമാറിന്‍റെ അനധികൃതസ്വത്ത് സമ്പാദന കേസ്; ബാങ്ക് ലോക്കര്‍ തുറന്ന വിജലിന്‍സ് കണ്ടത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 26, 2020

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്‍റെ ബാങ്ക് ലോക്കറും വിജിലന്‍സ് ഇന്ന് തുറന്ന് പരിശോധിച്ചു. എന്നാല്‍ ലോക്കറില്‍ നിന്ന് വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല.

വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്. ലോക്കറിന്‍റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്.

താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്. ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലാണ് ലോക്കര്‍.

×