Advertisment

വിഎസ് ശിവകുമാറിനെതിരേ വിജിലന്‍സ് കേസെടുത്തതും റെയ്ഡ് നടത്തിയതും സിഎജി റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടാന്‍: ഉമ്മന്‍ ചാണ്ടി

New Update

തിരുവനന്തപുരം പോലീസിനെ സംബന്ധിച്ച സിഎജിയുടെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് കേസെടുത്തതും റെയ്ഡു നടത്തിയതും എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.

Advertisment

publive-image

കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കിയും റെയ്ഡും ചെയ്തും തളര്‍ത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനേ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും മേല്‍ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട വന്ന ഉടനേ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തത്.

പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ അഴിമതി ആരോപണം ഉയിച്ച സര്‍ക്കാര്‍, പാലത്തിന്റെ ബലക്ഷയം തീരുമാനിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവിനെതിരേ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്തിയാല്‍ ആരോപണം അടിസ്ഥാനരഹിതമാണെു കണ്ടെത്തും എന്നു സര്‍ക്കാര്‍ ഭയക്കുന്നു.

മുന്‍ മന്ത്രി കെ.ബാബുവിനെതിരേ ബിനാമി ഇടപാട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തു. നാലു വര്‍ഷം കഴിയുമ്പോള്‍ അത് എവിടെ എത്തിയെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആക്ഷേപം ഉയര്‍പ്പോള്‍, സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയെയും താന്‍ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന ജുഡീഷ്വല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചു. ഇപ്പോള്‍ മന്ത്രിമാര്‍ക്കെതിരേ നടക്കുന്ന അന്വേഷണത്തോടും യുഡിഎഫ് പൂര്‍ണമായി സഹകരിക്കും. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന ഈ അന്വേഷണത്തില്‍ ഒുന്നും കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും സിഎജി റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും കണ്ടെത്തലുകളെ സ്വാഗതം ചെയ്യുകയുമാണ് സിപിഎം പതിവായി ചെയ്യുത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടിലും സമാനമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.

എന്നാല്‍ കേരള പോലീസിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരേ നടപടി സ്വീകരിക്കാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

vs sivakumar ummenchandy
Advertisment