ന്യൂസ് ബ്യൂറോ, കൊച്ചി
 
                                                    Updated On
                                                
New Update
കൊച്ചി: കൊച്ചിയില്‍ അടക്കം കോവിഡ് രോഗവ്യാപനം കൂടുന്നത് മുന്നറിയിപ്പെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ജനങ്ങള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. വിവിധ ഇടങ്ങളില്‍ നിന്നും ആളുകള്‍ വരുന്ന സ്ഥലമാണ് കൊച്ചി. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് പരിശോധന കര്‍ശനമാക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
Advertisment
/sathyam/media/post_attachments/H0EFRoxl41jkhfmFAv2Y.jpg)
അതിനിടെ, കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് ഒപിയില്‍ ചികില്‍സ തേടിയെത്തിയ രോഗിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടവന്ത് ആശുപത്രിയിലെ 15 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കി. ആശുപത്രി അണുവിമുക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us