തിരുവനന്തപുരം: സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം അറിയിച്ചിരുന്നു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ എന്നാണ് മുഖ്യമന്ത്രി കുഞ്ഞനന്തനെ വിശേഷിപ്പിച്ചത്,. ഈ കരുതൽ എന്ന വാചകത്തെ നിശിതമായി വിമർശിച്ചിരിക്കുകയാണ് വിടി ബൽറാം
/sathyam/media/post_attachments/M7LYofhZToOvjtbHse0c.jpg)
-അതിക്രൂരമായ ഒരു കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ് കോടതി ശിക്ഷിച്ച ഒരു ക്രിമിനലിൻ്റെ മരണത്തിൽ അയാളുടെ അടുത്ത സുഹൃത്തായ ഒരു പ്രമുഖൻ നടത്തിയ വിലാപമാണിതെന്നാണ് വിടി ബൽറാമിന്റെ പരിഹാസം. കോടതി ഇനിയും ശിക്ഷ വിധിച്ചിട്ടില്ലാത്ത കുറ്റാരോപിതനെയാണ് പ്രതി അഥവാ Accused എന്ന് പറയേണ്ടത്. കോടതി വിചാരണ ചെയ്ത് ശിക്ഷിച്ചയാളെ കുറ്റവാളി/Convict എന്നാണ് വിശേഷിപ്പിക്കേണ്ടത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കൊലപാതകി എന്നും വിളിക്കാമെന്നും വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
".......സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്ദൻ"
-അതിക്രൂരമായ ഒരു കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ് കോടതി ശിക്ഷിച്ച ഒരു ക്രിമിനലിൻ്റെ മരണത്തിൽ അയാളുടെ അടുത്ത സുഹൃത്തായ ഒരു പ്രമുഖൻ നടത്തിയ വിലാപമാണിത്.
'കരുതൽ മൻസ്യൻ' എന്ന് ഇദ്ദേഹത്തെ പല നിഷ്ക്കുകളും ഈയിടെ വാഴ്ത്തുന്നത് കണ്ടു. "കരുതലി"ൻ്റെ കാര്യത്തിൽ ആരാണ് ഇദ്ദേഹത്തിൻ്റെയൊക്കെ മാതൃക എന്ന് വ്യക്തമായല്ലോ? സഖാവ് എന്നതിൻ്റെ സമകാലിക അർത്ഥവും അദ്ദേഹം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us