വുഹാനിലെ അവസാന ഇന്ത്യക്കാരനേയും തേടി ഇന്ത്യൻ വായുസേനയുടെ 18 അംഗ ടീം റെഡി ! സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി ഹോട്ട് ലൈന്‍ ..

പ്രകാശ് നായര്‍ മേലില
Wednesday, February 26, 2020

വുഹാനിലെ അവസാന ഇന്ത്യക്കാരനേയും തേടി ഇന്ത്യൻ വായുസേനയുടെ 18 അംഗ ടീം തയ്യാറായിക്കഴിഞ്ഞു. വുഹാനിലേക്ക് അവർ ഏതു നിമിഷവും യാത്രയാകും.

ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് ചൈനയിലേക്ക് വിമാനമയക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നെങ്കിലും ചൈനയിൽനിന്നും ക്ലിയറൻസ് ലഭിക്കാതിരുന്നതിനാൽ അത് നീട്ടിവയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ ചൈനയ്ക്കുള്ള 15 ടൺ മെഡിക്കൽ സഹായവുമായി പോകുന്ന വായുസേനയുടെ C-17 Globemaster വിമാനം മടങ്ങുമ്പോൾ ചൈനയിൽ അവശേഷിക്കുന്ന 80 ഭാരതീയരുൾപ്പെടെ 120 പേരാകും അതിലുണ്ടാകുക. മറ്റുള്ളവർ ഇൻഡോനേഷ്യ, മാലി ദ്വീപ് നിവാസികളാണ്.

ഇന്ത്യൻ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപറ്റനാണ് എകെ പട്ട്നായിക്ക്. വളരെ റിസ്‌ക്കുള്ള യാത്രയാണിത്. കഴിഞ്ഞ തവണ ഗുരുതരമായ നിലയിൽ കൊറോണ വൈറസ് ബാധിച്ച 10 ഇന്ത്യക്കാരെ കൊണ്ടുവരാനാകാതെ അവരോട് അവിടെത്തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത്തവണ അവരെയും കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചൈനയിൽ ഉള്ള ഇന്ത്യക്കാർ മടങ്ങി സ്വദേശത്തേക്ക് പോകാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ എത്രയും വേഗം ബീജിംഗിലെ ഇന്ത്യൻ എംബസിയുമായി ഹോട്ട് ലൈനിൽ +8618610952903 , +8618612083629 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

മെഡിക്കൽ സ്റ്റാഫും പരിചാരകരും ഉൾപ്പെടുന്നതാണ് വായുസേനയുടെ C-17 Globemaster എന്ന ഈ റെസ്ക്യൂ ടീം.

×