'പ്രായമായവർക്കും ചെറിയ കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വലിയ സഹായമായിരുന്നു അജയന്റെ സേവനം';കുമരകത്തെ അജയനും 'ചങ്ങാതിക്കും' വിവിഎസ് ലക്ഷ്മണിന്റെ അഭിനന്ദനം

New Update

publive-image

ഹൈദരാബാദ്/കോട്ടയം: കുമരകത്തുള്ളവര്‍ക്ക് സുപരിചിതമാണ് വി.ജി. അജയനെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍. ലോക്ക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് എന്തു സഹായത്തിനും തയ്യാറായി അജയനും അജയന്റെ ഓട്ടോറിക്ഷയായ 'ചങ്ങാതിയും' എപ്പോഴുമുണ്ട്.

Advertisment

സഹായം ആവശ്യമുള്ളവര്‍ക്ക് ചന്തക്കവല ഓട്ടോ സ്റ്റാന്‍ഡിലുള്ള അജയനെ വിളിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അജയന്‍ ഓട്ടോയില്‍ വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കും. അതും നയാപൈസ വാങ്ങാതെ...

പരോപകാരിയായ അജയനെക്കുറിച്ച് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണും അറിഞ്ഞു.

അജയനെയും ചങ്ങാതിയെയും അഭിനന്ദിച്ച് വിവിഎസ് ലക്ഷമണ്‍ ചെയ്ത ട്വീറ്റ് ശ്രദ്ധേയമാവുകയാണ്. 'അജയൻ കേരളത്തിൽ നിന്നുള്ള ഒരു ഓട്ടോ ഡ്രൈവറാണ്. കുമരകത്തുള്ള ആൾക്കാർക്ക് കടയിൽ നിന്ന് സൗജന്യമായി സാധനങ്ങൾ കൊണ്ടുപോയി കൊടുക്കം. ആളുകൾക്ക് എന്ത് സാധനങ്ങൾ വേണമെങ്കിലും അജനെ വിളിച്ചാൽ മതി. പ്രായമായവർക്കും ചെറിയ കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വലിയ സഹായമായിരുന്നു അജയന്റെ സേവനം'- ലക്ഷ്മൺ ട്വീറ്റ് ചെയ്തു.

Advertisment