‘നല്ലൊരു മോനാ…ഞങ്ങളെ നോക്കാറുണ്ട്, സനുവിനെ ഒടുവില്‍ കണ്ടത് അഞ്ച് വര്‍ഷം മുമ്പ്, അവനെ ബന്ധപ്പെടാന്‍ പോലും എന്റെ കൈയ്യില്‍ ഒന്നുമില്ല’; പൊട്ടികരഞ്ഞ് അമ്മ

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 19, 2021

കൊച്ചി: വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പ്രതികരിച്ച് അമ്മ സരള. സനുവിനെ അവസാനമായി കാണുന്നത് അഞ്ച് വര്‍ഷം മുമ്പാണെന്നും വൈഗയുടെ മരണശേഷമാണ് എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞതെന്നും അമ്മ സരള പറഞ്ഞു.

‘നല്ലൊരു മോനാ…ഞങ്ങളെ നോക്കാറുണ്ട്. കടബാധ്യതയുള്ളതിന് ശേഷമാണ് അകന്നത്. അഞ്ച് വര്‍ഷമായി കണ്ടിട്ട്. അവനെ ബന്ധപ്പെടാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. കുഞ്ഞിന്റെ മരണശേഷമാണ് എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞത്.’ സരള പറഞ്ഞു.

മകന്‍ പൂനെയില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മകന്‍ ജീവിച്ചിരിക്കുന്നത് പോലും അറിഞ്ഞത് പോലും മരണത്തിന് ശേഷമാണെന്നും അമ്മ പറയുന്നു.
എന്നാല്‍ മാര്‍ച്ച് 20 ന് മൂവരും പല്ലനയിലെ ബന്ധുവീട്ടില്‍ എത്തിയെന്ന് സനു മോഹന്റെ ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു.

അതേസമയം വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു

×