വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു സീറ്റിലാവും വാഹനം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ സെവന്‍ സീറ്റര്‍ വാഗണ്‍ ആര്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന നിരവധി ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
/sathyam/media/post_attachments/09N28o4199aHflilTbaa.jpg)
എർട്ടിഗക്ക്​ താഴെയുള്ള മാരുതിയു​ടെ എം.പി.വിയായിരിക്കും വാഗൺ ആർ അടിസ്ഥാനമാക്കി പുതുതായി പുറത്തിറക്കുന്ന കാർ. പ്രീമിയം ഇൻറീരിയറുമായിട്ടാവും ഏഴ്​ സീറ്റർ വാഗൺ ആർ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/ig0oNHmGtAcMRkxNlQOi.jpg)
നിലവിലെ വാഗൺ ആറിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാവും പുതിയ കാറിനും​ കരുത്ത്​ പകരുക. 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ​ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലിനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ഉണ്ടാവും.
ഏഴ്​ സീറ്റർ എം.പി.വികൾ പുറത്തിറക്കാൻ പല കമ്പനികളും നേരത്തെ തന്നെ നീക്കമാരംഭിച്ചിരുന്നു. ഏഴ്​ സീറ്റർ എം.പി.വി ഡാറ്റ്​സൺ പുറത്തിറക്കിയിരുന്നു. റെനോയു​ം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാരുതിയുടെയും നീക്കം. പ്രീമിയം ഡീലർഷിപ്പായ നെക്​സ വഴിയാവും മാരുതി പുതിയ കാർ വിറ്റഴിക്കുക. ഈ ജൂണില്‍ വാഹനം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us