New Update
ഇരവിപുരം : രേഖകൾ ഉണ്ടെങ്കിലും ചൈന സ്വദേശിക്കു കുടിൽ കെട്ടി താമസിക്കാൻ ഇടം നൽകിയതിന്റെ പേരിൽ വീട്ടുടമയെ പൊലീസിന്റെ താക്കീത്. വിദേശികൾക്കു സർക്കാരിന്റെ അനുമതിയില്ലാതെ അഭയം നൽകിയതിനാണു മയ്യനാട് താന്നി സ്വദേശിയെ ഇരവിപുരം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചത്. 2 ദിവസമായി താന്നി കടൽത്തീരത്തു കുടിൽ കെട്ടിത്താമസിക്കുകയായിരുന്നു ചൈന സ്വദേശിയായ യുവാവ്.
Advertisment
ഇയാൾ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തം കൂടി, അയാളുടെ വീടിനു സമീപം കുടിൽ കെട്ടി താമസിക്കാനും തുടങ്ങി. ചൈനക്കാരനാണെന്ന് അറിഞ്ഞ നാട്ടുകാർ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തിയിലായി.
വിവരമറിഞ്ഞെത്തിയ ഇരവിപുരം പൊലീസ് എത്തി വിദേശിയുടെ രേഖകൾ പരിശോധിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തി.