/sathyam/media/post_attachments/XPo4wnLS5lQoVuVKm6Ip.jpg)
വാറൻ ബഫറ്റിൻെറ ആസ്തിയിൽ റെക്കോര്‍ഡ് വര്‍ധന. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം.
ഫോബ്‌സ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 60,000 കോടി ഡോളറിൻെറ വിപണി മൂലധനമുള്ള ബെർക്ക്‌ഷെയർ ഹതാവേയി ൽ 17 ശതമാനം ഓഹരികൾ ആണ് ബഫറ്റ് സ്വന്തമാക്കിയിരിക്കുന്നത് . നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു.