New Update
മലമ്പുഴ: കൊറോണ കാലത്തും ഉണർന്ന് പ്രവർത്തിച്ച് കേരള വാട്ടർ അതോറിറ്റി ,ജയിലിൽ കുടിവെള്ളമെത്തിയത് 48 മണിക്കൂറിനകം .വേനൽ കനത്തതോടെ കുടിവെള്ളത്തിന് ക്ഷാമം നേരിട്ട ജില്ല ജയിൽ അധികൃതർ പ്രശ്നം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദൻ്റെ ഓഫീസുമായി ബന്ധപ്പെട്ടു.
വി എസിൻ്റെ ഓഫീസ് വാട്ടർ അതോറിററി സൂപ്രണ്ടിംങ് എഞ്ചിനിയർ, ആർ ജയചന്ദ്രനുമായി സംസാരിച്ച് ജയിലേക്ക് കുടിവെള്ളമെത്തിക്കേണ്ട ആവശ്യം അറിയിച്ചതോടെയാണ് 48 മണിക്കൂർ കൊണ്ട് മന്തക്കാട് ജംങ്കഷനിൽ നിന്ന് 800 മീറ്റർ നീളത്തിൽ ചാലെടുത്ത്, രണ്ട് ഇഞ്ച് പെപ്പ്സ്ഥാപിച്ചാണ് വെള്ളമെത്തിച്ചത്.
നിലവിൽ ജയിലിനകത്തെ കിണറിൽ നിന്നാണ് 250 ജയിൽപുള്ളികൾക്കും, 40 ജീവനക്കാർക്കും വേണ്ട വെള്ളം ഉപയോഗിക്കുന്നത്.. ഇതാകട്ടെ സമീപത്ത് മലമ്പുഴ കനാൽവെള്ളമൊഴികിയിരുന്നപ്പോൾ ജലസമൃതമായിരുന്നു . കനാൽ വെള്ളം നിർത്തിയതോടെ കിണർ വററി .പിന്നീട് മലമ്പുഴ ജല ശുദ്ധികരണ ശാലയിൽ നിന്ന് ഫയർഫോഴ്സ് ടാങ്കറിൽ ദിവസവും വെള്ളമെത്തിക്കുകയായിരുന്നു. ഈ വെള്ളം തികയാതെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായതോടെ, ജയിലധികൃതർ വാട്ടർ അതോറിറ്റിയെ സമീപിച്ചത്.
ഒരു കിലോമീറ്റർ പെപ്പ് സ്ഥാപിക്കാൻ 2 .5 ലക്ഷം ചെലവ് വരും, പണം നൽക്കാൻ ജയിൽ വകുപ്പ് നൽക്കാൻ തയ്യറാണെങ്കിലും, ട്രഷറിയിൽ തിരക്കും മറ്റും കാരണം കാലതാമസമുണ്ടാകുമെന്ന സാഹചര്യത്തിലാണ് വി എസ് അച്ചുതാനന്ദൻ്റെ ഓഫീസ് ഇടപെട്ട് 48 മണിക്കൂറിനകം ജയിലിൽ കുടിവെള്ളമെത്തിച്ചത്. 50,000 ലിറ്റർ ടാങ്കിലേക്ക് തിങ്കളാഴ്ച്ച പുതിയ പെപ്പിലൂടെ വെള്ളമെത്തിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വികസന സമിതി ചെയർമാൻ തോമസ് വാഴ പള്ളി, ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ, വി എസിൻ്റെ പിഎ എൻ അനിൽകുമാർ,ഡപ്യൂട്ടി സൂപ്രണ്ട് ബിനേഷ് ബാബു, അസി.. സൂപ്രണ്ട് മുരളിധരൻ' വാട്ടർ അതോറിറ്റി അസി: എക്സിക്യുട്ടീവ് എഞ്ചീനിയർ രാജു, അസി.എഞ്ചീനിയർ സന്തോഷ്, വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ പ്രസന്ന എന്നീ വർ സംസാരിച്ചു. പറഞ്ഞ സമയത്തിനകം പ്രവർത്തിപൂർത്തിയാക്കി വെള്ളമെത്തിച്ച വാട്ടർ അതോറിറ്റി സൂപ്രണ്ടിംങ്ങ് എഞ്ചീനിയർ ആർ ജയചന്ദന്ദ്രനും ,കൊറാണയും, ചൂടും കണക്കാകാതെ പ്രവർത്തി ചെയ്ത വാട്ടർ അതോറിറ്റി ജീവനക്കാർക്കുള്ള നന്ദി അറിയിച്ച് ജയിൽ സൂപ്രണ്ട് ഉപഹാരം നൽകി.