New Update
വയനാട്: വടുവൻചാലിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാദ്ധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Advertisment
കടബാദ്ധ്യത മൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ഗോപാലൻ ചെട്ടിയുടെ മരണം കടബാദ്ധ്യത കാരണമാണെനന്ന് വാർഡ് മെമ്പറും പൊലീസും സ്ഥിരീകരിച്ചിട്ടില്ല എന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
കർഷക ആത്മഹത്യയാണോ എന്ന് ഇപ്പോൾ പറയാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.