വിവാഹ നിശ്ചയത്തിനു ശേഷം ദലിത് യുവതിയെ പീഡിപ്പിച്ചു വഞ്ചിച്ച യുവാവിനു ജീവപര്യന്തം തടവുശിക്ഷ

ന്യൂസ് ബ്യൂറോ, വയനാട്
Saturday, December 7, 2019

മാനന്തവാടി : വിവാഹ നിശ്ചയത്തിനു ശേഷം ദലിത് യുവതിയെ പീഡിപ്പിച്ചു വഞ്ചിച്ച കേസിൽ യുവാവിനു ജീവപര്യന്തം തടവുശിക്ഷ. അഞ്ചുകുന്ന് വിജയമന്ദിരത്തിൽ എം.അനൂപിനെ(34)യാണ് സ്‌പെഷൽ കോടതി ജഡ്ജ് പി.സെയ്തലവി ശിക്ഷിച്ചത്.

കണിയാമ്പറ്റ സ്വദേശിയായ യുവതിയെ വിവാഹനിശ്ചയത്തിനു ശേഷം പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോഷി മുണ്ടയ്ക്കൽ ഹാജരായി.

×