വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വയനാട് എംപി രാഹുല്‍ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇന്ത്യ ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമായിമാറിയെന്നും രാഹുല്‍ ആഞ്ഞടിച്ചു.
/sathyam/media/post_attachments/o9VVzonOTKLfbwYu40u2.jpg)
യുപിയില്‍ ബിജെപി എംഎല്‍എ ബലാത്സംഗകേസില്‍ ഉള്‍പ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ രാഷ്ട്രീയജീവിതം മുഴുവന്‍ വിഭജനം, അക്രമം, പക എന്നിവയില്‍ അധിഷ്ടിതമാണെന്നും എവിടേയും മതം പറയുന്ന മോദി, മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞു.