വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ ഗര്‍ഭിണിയെ തടഞ്ഞു

New Update

സുല്‍ത്താന്‍ ബത്തേരി:വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ പൂര്‍ണ ഗര്‍ഭിണിയെ അധികൃതര്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശി ഷിജിലയെ ആണ് തടഞ്ഞത്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും ഗര്‍ഭിണിയെ കടത്തിവിട്ടില്ല.

Advertisment

publive-image

തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിയേണ്ടിവന്നു.കർണാടകയിൽ നിന്ന് അധികൃതരുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ഇവർ പറയുന്നു.

എന്നാൽ കണ്ണൂർ കലക്ടറേറ്റിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തങ്ങ ചെക്പോസ്റ്റിൽ നാലംഗ കുടുംബത്തെ തടയുകയായിരുന്നു.

കണ്ണൂർ കൺട്രോൾ റൂമിൽ നിന്ന് അനുമതി ലഭിച്ചാൽ കടത്തി വിടുമെന്ന് ചെക്പോസ്റ്റ്‌ അധികൃതർ പറഞ്ഞു. തുടർന്ന് ഇവർ മൈസൂരിവിലുള്ള ബന്ധുവീട്ടിലേക്കു പോകാൻ തീരുമാനിച്ചു. എന്നാൽ രാത്രി വഴി തെറ്റിയതോടെ കൊല്ലഗൽ എന്ന സ്ഥലത്തു പെട്രോൾ പമ്പിൽ കാറിൽ കഴിയേണ്ടി വന്നു.

wayanadu karnadaka
Advertisment