ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
വയനാട്: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ജില്ലയിലെ ബിജെപി നേതാക്കൾ സ്മൃതി ഇറാനിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര മന്ത്രി വയനാട്ടിലെത്തിയത്.
Advertisment
/sathyam/media/post_attachments/DZru63aamQ2MdM8vYBfN.jpg)
കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെയും മന്ത്രി സന്ദർശിക്കും. വൈകിട്ട് ദില്ലിയിലേക്ക് തിരികെ പോകും.
അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us