അമിതമായി പണം ചെലവഴിക്കുന്നത് എങ്ങനെ ഒഴിവാക്കാം? വിദഗ്ധര്‍ പറയുന്ന മാര്‍ഗങ്ങള്‍ ഇങ്ങനെ

author-image
admin
New Update

publive-image

Advertisment

രു ഡോളര്‍ ലാഭിക്കുന്നത് ഒരു ഡോളര്‍ സമ്പാദിച്ചതിന് തുല്ല്യമാണെന്നാണ് പറയുന്നത്. എന്നാല്‍ പണം ലാഭിക്കുന്നതിന് പെട്ടെന്നുള്ള പരിഹാരങ്ങളില്ലെങ്കിലും, ചില ലളിതമായ മാര്‍ഗങ്ങളിലൂടെ വലിയ വ്യത്യാസമുണ്ടാക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധനായ കിംബര്‍ലി ഉസ്സല്‍ പറയുന്നത്. നിങ്ങളുടെ മാനസികാവസ്ഥയും ചെലവ് ശീലങ്ങളും മാറ്റാന്‍ വൈകേണ്ടതില്ലെന്ന് 'ദ മണി മൂവ്‌മെന്റ്' സ്ഥാപകനായ ഇദ്ദേഹം പറയുന്നു.

കൊവിഡ് പ്രതിസന്ധി നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള അവസരമാണെന്ന് പ്രശസ്തമായ ഫൈന്‍ഡര്‍.കോമിലെ സിഇഒ ആയ ജോണ്‍ ഓസ്റ്റ്‌ലര്‍ പറയുന്നു. പണം ലാഭിക്കുന്നതിന് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചുവടെ...

Set a Time Limit When Shopping

1. ഷോപ്പിംഗ് നടത്തുമ്പോള്‍ സമയ പരിധി നിശ്ചയിക്കുക

ഷോപ്പിംഗ് നടത്തുന്നതിലെ 'ക്രിയാത്മകത' ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫോര്‍ച്യൂണ്‍ 500 ടെക് കമ്പനീസ് എക്‌സിക്യൂട്ടീവായ ബെക്കാ പവേഴ്‌സ് പറയുന്നത്.

വളരെ കുറച്ച് മാത്രം സാധനങ്ങള്‍ക്കായി കടകളില്‍ പോകുന്നവര്‍ 'കാര്‍ട്ട്' നിറയുന്നത് വരെയാണ് ഷോപ്പിംഗ് നടത്തുന്നത്. നിങ്ങളെ പരമാവധി ഷോപ്പിംഗ് നടത്താന്‍ പ്രേരിപ്പിക്കുന്ന നിലയിലാണ് കടകളുടെ രൂപകല്‍പന. അതുകൊണ്ട്, അമിതമായി ഷോപ്പിംഗ് നടത്തുന്നത് തടയുന്നതിനായി സ്വയം ഒരു സമയ പരിധി നിശ്ചയിക്കണമെന്ന് ബെക്കാ പവേഴ്‌സ് പറയുന്നു.

2. ഷോപ്പിംഗ് ഹോബിയാക്കരുത്

വൈകാരികതയുമായി ഷോപ്പിംഗിനെ താരതമ്യപ്പെടുത്തുകയാണ് മണി മാനേജ്‌മെന്റ് സൈറ്റായ ദ സ്‌കൂള്‍ ഓഫ് ബെറ്റിയുടെ സ്ഥാപകയായ ബ്രയാന്ന ഫയര്‍‌സ്റ്റോണ്‍. വിരസതയെ അകറ്റാനുള്ള മാര്‍ഗമായി പലരും ഷോപ്പിംഗിനെ ഉപയോഗിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആവശ്യമുണ്ടായിട്ടാണോ സാധനങ്ങള്‍ മേടിക്കുന്നതെന്ന് സ്വയം ചോദിക്കണം. നിങ്ങള്‍ എത്രമാത്രം ഒഴിവു സമയം കണ്ടെത്തുന്നുവെന്നും, ബാങ്ക് അക്കൗണ്ട് അതിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും വിലയിരുത്തണമെന്നാണ് ബ്രയാന്നയുടെ അഭിപ്രായം.

3. സെക്കന്‍ഡ്ഹാന്‍ഡ് ഷോപ്പിംഗ്

സെക്കന്‍ഡ്ഹാന്‍ഡ് ഷോപ്പിംഗിന് പണവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് നോര്‍വീജിയന്‍ ബയിങ്/റീസെല്ലിങ് പ്ലാറ്റ്‌ഫോമിന്റെ സഹസ്ഥാപകനായ എറിക് റൈമിന്റെ അഭിപ്രായം.

ടണ്‍ കണക്കിന് സെക്കന്‍ഡ്ഹാന്‍ഡ് ഇനങ്ങള്‍ പുതിയ ബ്രാന്‍ഡില്‍ വില്‍ക്കുന്നുണ്ട്. ചെലവും കുറവാണ്. ഓണ്‍ലൈന്‍ സെക്കന്‍ഡ്ഹാന്‍ഡ് പ്ലാറ്റ്‌ഫോമുകള്‍ പിന്തുടരുന്നത് നല്ലതാണെന്നും ഇദ്ദേഹം പറയുന്നു.

Harness budgeting apps

4. ബജറ്റിംഗ് ആപ്പുകള്‍

കഴിഞ്ഞുപോയ ചെലവുകള്‍ അവലോകനം ചെയ്യാനും, മോശമായവ കണ്ടെത്തി ഭാവിയില്‍ അത് ഒഴിവാക്കുന്നതിനും ബജറ്റിംഗ് ആപ്പുകളുടെ സഹായം തേടാമെന്ന് ഫൈന്‍ഡര്‍.കോമിലെ ജോണ്‍ ഒസ്റ്റ്‌ലര്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്താല്‍ വര്‍ഷം തോറും വന്‍ തുക ലാഭിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

5. ഫ്രീലാന്‍സ്

ഫ്രീലാന്‍സ് ആയി ജോലി ചെയ്യുമ്പോള്‍ പണം ലാഭിക്കാന്‍ ധാരാളം അവസരങ്ങളുണ്ടെന്ന് അമൈസ് ബിസിനസ് ബാങ്കിംഗ് ആപ്പിന്റെ യുകെ എംഡിയായ സ്റ്റീവ് തക്ലാല്‍സിംഗ് പറയുന്നു.

ഒന്നാമതായി നിങ്ങള്‍ അക്കൗണ്ടിംഗ്, പേയ്‌മെന്റ് സോഫ്‌റ്റ്വെയറുകള്‍ ഏകീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ''ഓരോ മാസവും കുറഞ്ഞ ഫീസ് ഈടാക്കുന്ന മികച്ച ആപ്ലിക്കേഷനുകള്‍ ഉണ്ട്, അത് നിങ്ങളുടെ ഇന്‍വോയ്‌സും രസീത് മാനേജ്‌മെന്റും ഓട്ടോമെറ്റ് ചെയ്യാന്‍ അനുവദിക്കുന്നു.

നേരിട്ട് ഇന്‍വോയ്‌സ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നതും, എപ്പോഴാണ് നിങ്ങള്‍ക്ക് പണം നല്‍കേണ്ടതെന്നും പറയുന്ന ഒരു ബിസിനസ് ബാങ്കിംഗ് ആപ്പ് തിരഞ്ഞെടുത്താല്‍, നിങ്ങളുടെ പക്കലുള്ള, അല്ലെങ്കില്‍ കിട്ടാനുള്ള പണത്തെക്കുറിച്ച് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും'', ഇദ്ദേഹം പറയുന്നു. ഇതുവഴി സമയം ലാഭിക്കാനാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Use a cash-back shopping portal

6 ക്യാഷ്-ബാക്ക് ഷോപ്പിംഗ് പോര്‍ട്ടല്‍ ഉപയോഗിക്കുക

ലളിതമായ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ പണം സമ്പാദിക്കാനാകുമെന്ന് നിക്ഷേപ ഉപദേശകനും 'ലൈവ്‌ലെയ്ഡൗട്ട്' സ്ഥാപകനുമായ റോജര്‍ മാ പറയുന്നു.

'റാക്കുട്ടന്‍', 'മിസ്റ്റര്‍ റിബേറ്റ്‌സ്' പോലുള്ള ക്യാഷ് ബാക്ക് ഷോപ്പിംഗ് പോര്‍ട്ടല്‍ ഉപയോഗിച്ചാല്‍ മികച്ച രീതിയില്‍ പണം ലാഭിക്കാനാകും. ഒന്നോ അതിലധികമോ ക്യാഷ് ബാക്ക് ഷോപ്പിംഗ് പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ഇത്തരം രീതികള്‍ പ്രയോജനപ്പെടുത്തണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

7. നിങ്ങളുടെ സമ്പാദ്യത്തെ ഒരു നോണ്‍-നെഗോഷ്യബിള്‍ ബില്‍ പോലെ പരിഗണിക്കുക

ഒരു സേവിംഗ്‌സ്/ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടിലേക്ക് ഒരു ഓട്ടോമേറ്റഡ് റെഗുലര്‍ പേയ്‌മെന്റ് സജ്ജമാക്കുന്നത് ഓരോ മാസവും യൂട്ടിലിറ്റി ബില്ലുകളും നികുതികളും ഓട്ടോമാറ്റിക്കായി അടയ്ക്കാന്‍ ആളുകളെ സഹായിക്കുമെന്ന് കിംബര്‍ലി ഉസ്സല്‍ പറയുന്നു.

8. $1 നിയമം

$1 നിയമം എന്ന മാര്‍ഗമാണ് 'ക്രഷ് യുവര്‍ മണി ഗോള്‍സ്' സിഇഒ ആയ ബെര്‍ണാഡെറ്റ് ജോയ് മുന്നോട്ടുവയ്ക്കുന്നത്. ഒരു സാധനത്തിന് ഓരോ ഉപയോഗത്തിലും ഒരു ഡോളറോ അതില്‍ കുറവോ മാത്രമാണ് വില വരുന്നതെങ്കില്‍ അത് വാങ്ങണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഇത് തന്റെ ജീവിതത്തില്‍ ഏറെ സഹായകരമായെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഈ രീതി തനിക്ക് തുടരാനായില്ലെന്നും ഇത് ഏറെ പ്രയാസകരമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

9. ബാച്ച് കുക്കിംഗ്

കഴിയുന്നത്ര ദിവസത്തേക്കുള്ള പാചകം ഒറ്റ ദിവസം കൊണ്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ പണവും സമയവും ലാഭിക്കാമെന്നാണ് കാസേഴ്‌സണ്‍ അക്കൗണ്ടിംഗ് കമ്പനിയുടെ സ്ഥാപകനായ ലിസ ഡിക്‌സണ്‍ പറയുന്നത്. സ്വയം പാചകം ചെയ്യുന്നത് ആരോഗ്യത്തിന് പ്രധാനമാണെന്നും, ഓണ്‍ലൈന്‍ ഡെലിവറികളെ അമിതമായി ആശ്രയിക്കുന്നത് അനാവശ്യ ചെലവാണെന്നും ഇദ്ദേഹം പറയുന്നു.

Combat Food Waste

10. ഭക്ഷണാവശിഷ്ടങ്ങളെ നേരിടാന്‍ 'എസു'കള്‍

പണം ലാഭിക്കാന്‍ അഞ്ച് 'എസു'കള്‍ക്ക് സഹായിക്കാനാകുമെന്നാണ് ഷെയിറിങ് ആപ്പായ ഒലിയോയില്‍ നിന്നുള്ള ടെസ്സ ക്ലാര്‍ക്ക് പറയുന്നത്. 'ഷോപ്പ് വിത്ത് ലിസ്റ്റ്' (ആവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ മാത്രം വാങ്ങുക), 'സ്റ്റോര്‍ യുവര്‍ ഫുഡ് കറക്ടലി' (ഭക്ഷണസാധനങ്ങള്‍ മോശമാകാതെ വേണ്ടപോലെ കൃത്യമായി സൂക്ഷിക്കുക), 'സെര്‍വ് സ്‌മോളര്‍ പോര്‍ഷന്‍ സൈസസ്' (ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് എളുപ്പകരം), 'സേവ് യുവര്‍ ലെഫ്റ്റ്ഓവേഴ്‌സ്', 'ഷെയര്‍ യുവര്‍ സ്‌പെയര്‍' എന്നിവയാണ് ടെസ്സ ക്ലാര്‍ക്ക് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

11. പണം വിഭജിക്കുക

വേതനം ഓട്ടോമാറ്റിക്കായി റീഡയറക്ടര് ചെയ്യുന്നത് പണം ലാഭിക്കാന്‍ സഹായിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എജ്യുക്കേറ്ററായ ടിഫാനി പറയുന്നു. നിങ്ങളുടെ പണം മുഴുവന്‍ ചെക്കിംഗ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുപകരം, കുറച്ചുപണം സേവിങ്‌സ് അക്കൗണ്ടിലേക്ക് ആദ്യമേ മാറ്റാന്‍ സാധിക്കുന്നത് നല്ലതാണെന്ന് ടിഫാനി അഭിപ്രായപ്പെടുന്നു.

Save your dollar bills

12. ബില്ലുകള്‍ സംരക്ഷിക്കുക

ലഭിക്കുന്ന ബില്ലുകളെല്ലാം സൂക്ഷിക്കുന്ന സ്വഭാവമുണ്ടെങ്കില്‍, പണം സംരക്ഷിക്കാനുള്ള പ്രവണതയും വര്‍ധിക്കുമെന്നാണ് 'കാര്‍ഫിനാന്‍സ്247' കോ-സിഇഒയായ ലൂയിസ് റിക്‌സ് പറയുന്നത്.

13. മനോഭാവം മാറണം

മനോഭാവത്തിലെ മാറ്റം പ്രധാനമാണെന്ന് ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ബിഹേവിയറല്‍ സൈക്കോളജിസ്റ്റായ മരിയോ വെയ്ക്ക് പറയുന്നത്. ഒന്നുങ്കില്‍ എല്ലാം വേണം, അല്ലെങ്കില്‍ ഒന്നും വേണ്ട എന്ന സമീപനം മാറ്റണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

കുറച്ച് വരുമാനം സൂക്ഷിക്കുകയും, നിശ്ചിത തുക ചെലവാക്കിയും ജീവിതം മുന്നോട്ടുകൊണ്ടുപോകണം. വ്യക്തമായി കാഴ്ചപ്പാട് ഇതിനായി വേണമെന്നും അദ്ദേഹം പറയുന്നു.

14. പുതിയ കാര്‍ വാങ്ങരുത്

പുതിയ കാറുകള്‍ക്കുള്ള ഭ്രമം പണം ചോരാന്‍ ഇടയാക്കുമെന്ന് സംരഭകനായ മാറ്റ് ഫിഡെസ് പറയുന്നു. സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നത് പണം ലാഭിക്കാന്‍ സഹായിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

Compile a list of necessary purchases

15. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കുക

ഷോപ്പിംഗിന് യുക്തിസഹമായ സമീപമുണ്ടെങ്കില്‍ കാലക്രമേണ ഗണ്യമായി പണം സമ്പാദിക്കാനാകുമെന്ന് ബ്രയാന ഫയര്‍‌സ്റ്റോണ്‍ പറയുന്നു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍, അവയുടെ വില, ബ്രാന്‍ഡ് തുടങ്ങിയവയുടെ ലിസ്റ്റ് എപ്പോഴും വേണമെന്നാണ് ബ്രയാന്നയുടെ അഭിപ്രായം.

16. അനാവശ്യ സന്ദേശങ്ങള്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യുക

മോഹിപ്പിക്കുന്ന സന്ദേശങ്ങള്‍ പണം അനാവശ്യമായി ചെലവഴിക്കാന്‍ കാരണമാകുമെന്നും, ഇത്തരം സന്ദേശങ്ങള്‍ റീട്ടെയലര്‍മാര്‍ പതിവായി അയക്കുമെന്നും ബെക്കാ പവേഴ്‌സ് പറയുന്നു. അതുകൊണ്ട്, നിശ്ചിത ഇടവേളകളില്‍ അനാവശ്യ ചെലവുകളിലേക്ക് നയിക്കാവുന്ന ഇ-മെയിലുകളും മറ്റും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സമയം കണ്ടെത്തണമെന്നാണ് ബെക്കാ പവേഴ്‌സിന്റെ അഭിപ്രായം.

17. പ്രലോഭനങ്ങളില്‍ നിന്ന് ഒഴിവാകുക

എത്ര ചെറുതാണെങ്കിലും, സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിവാകണമെന്നും, ഇതിന് കൃത്യമായ ആസൂത്രണം ഉണ്ടാകണമെന്നും ജോണ്‍ ഓസ്റ്റ്‌ലര്‍ പറയുന്നു.

Create meal plans

18. ഭക്ഷണത്തിലെ പദ്ധതി

ലളിതമായ ആസൂത്രണത്തിലൂടെ അമിതമായ ഭക്ഷണ ചെലവ് കുറയ്ക്കാനാകുമെന്ന് റേച്ചല്‍ ക്രൂസ് പറയുന്നു. റെസ്റ്റോറന്റുകളില്‍ നിന്നും മറ്റും പണം കഴിക്കാന്‍ പലരും വളരെയധികം പണം ചെലവഴിക്കുന്നു. ഇതിനായുള്ള തുക പകുതിയായി കുറയ്ക്കാനെങ്കിലും ഓരോ മാസവും തയ്യാറാകണമെന്ന് ഇവര്‍ പറയുന്നു. കഴിവതും വീട്ടില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

19. പണച്ചോര്‍ച്ച ഒഴിവാക്കുക

പണം ചെലവാക്കി സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ്, അതിന്റെ ഉപയോഗം, എത്ര നേരത്തേക്കാണ് അതുള്ളത് തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്ന് ലിസ ഡിക്‌സണ്‍ പറയുന്നു.

Advertisment