തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് അവസാനിപ്പിക്കും. സംസ്ഥാനത്ത് ബാറുകള്‍ തുറക്കുകയും വില്പന ശാലകളുടെ സമയം നീട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആപ്ലിക്കേഷന്റെ ഭാവിയെക്കുറിച്ച് ബിവറേജസ് കോര്പ്പറേന് എംഡി ജി സ്പര്‍ജന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരിക്കും അന്തിമ തീരുമാനം.
ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഒൗട്ട്ലറ്റുകള്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ് പ്രകാരം ബാറുകള്‍ ഒമ്പതിന് അടയ്ക്കണമെന്നായിരുന്നു. എന്നാല്‍ 11 മണിവരെ നീട്ടിക്കൊണ്ട് രണ്ടാമതൊരു ഉത്തരവ് കൂടി ഇറങ്ങി.
ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ബാറുകളും മറ്റും പ്രവര്‍ത്തിക്കേണ്ടത്. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ.