ബെവ്ക്യു ആപ്പിലൂടെ ഡാറ്റാ മോഷണം നടക്കുമെന്ന് സി പി ജോണ്‍.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 29, 2020

തിരുവനന്തപുപരം: ബെവ്ക്യു ആപ്പിലൂടെ ഡാറ്റാ മോഷണം നടക്കാന്‍ സാധ്യതയുണ്ടെന്ന്്് സി എം പിനേതാവ് സി പി ജോണ്‍ കുറ്റപ്പെടുത്തി. ക്യു ആപ്പിന്റെ ഉടമകളായ കമ്പനിക്ക്്് മദ്യം വാങ്ങുന്ന എല്ലാവരുടെയും വ്യക്തിവിവരങ്ങള്‍ ലഭിക്കും. ഇത് വളരെ ഗൂരുതരമായ പ്രശ്‌നമാണുണ്ടാക്കുന്നതെന്നും സി പി ജോണ്‍ കുറ്റപ്പെടുത്തി.

എന്തുമാത്രം ഡേറ്റ ഈ ബെവ്ക്യൂ ആപ്പിന്റെ ഉടമസ്ഥര്‍ ശേഖരിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ആപ്പിലൂടെ ശേഖരിക്കുന്ന ഡേറ്റ വളരെ പ്രധാനപ്പെട്ട ഡേറ്റയാണ്. ഈ ഏജന്‍സിക്ക് ത ഡാറ്റാ കൈവശംവച്ച് ഭാവിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അത് ഉപയോഗിക്കാന്‍ കഴിയുമോ എന്നുള്ള സംശയം ബാക്കി നില്‍ക്കുകയാണ്. അതുകൊണ്ട്തന്നെ ബെവ്ക്യൂ ആപ്പിന്റെ ഡേറ്റ കളക്ഷനും അതുപൊലെ തന്നെ അതിന്റെ സൂക്ഷിപ്പും അതിന്റെ ഉപയോഗവും ദുരുപയോഗവും എങ്ങനെയാണെന്നും എങ്ങനെ ആകരുതെന്നും കൃത്യമായ ഒരുത്തരവിലൂടെ ഗവണ്‍മെന്റ് വ്യക്തമാക്കുന്നില്ലെങ്കില്‍ ഈ ഡേറ്റാ തട്ടിപ്പിനെ എക്സൈസ് വകുപ്പുകൂടി കൂട്ടുനില്‍ക്കുന്നുവെന്നു സംശയിക്കേണ്ടി വരും.

അടിയന്തരമായി ബെവ്ക്യൂ ആപ്പിലൂടെ ശേഖരിച്ച ഡേറ്റ സര്‍ക്കാരിനു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാക്കി മാറ്റണമെന്നും അത് ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടായിരിക്കുമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങണമെന്നും സി പി ജോണ്‍ ആവശ്യപ്പെട്ടു.

×