കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, അല്ലെങ്കില്‍ കുറയ്‌ക്കാം; കഴിക്കേണ്ടത് ഇവ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രണം വരെ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. ജീവിതശൈലിയും ഭക്ഷണക്രമവുമാണ് കൊളസ്‌ട്രോളിന് കാരണം. കൊളസ്‌ട്രോള്‍ രണ്ടു തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.

Advertisment

publive-image

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം.

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴിവെക്കും.

ഭക്ഷണകാര്യത്തിലെ ശ്രദ്ധയും പരിരക്ഷയുമാണ് കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഡാര്‍ക്ക് ചോക്ലേറ്റ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതാണ്. ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്‌ക്കുക മാത്രമല്ല ഹൃദ്രോഗം വരാതെ സംരക്ഷിക്കുകയും ചെയ്യും.

ഗ്രീന്‍ ടീ, ബ്ലാക്ക്‌ ടീ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയും സോയ, ഇറച്ചി, ചീസ് എന്നിവയും കൊളസ്‌ട്രോളിനെ ചെറുക്കും. ദിവസേനെ സോയ മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്‌ക്കാന്‍ സഹായിക്കും.

ബീൻസും പീസും പോലുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ ശീലമാക്കണം. അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്. ആപ്പിൾ, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ് പഴങ്ങൾ ധാരാളം കഴിക്കാം. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പറയുന്നത്.

Advertisment