Advertisment

വാട്സാപ്പിലൂടെ ജോലി ഓഫര്‍ കൂടുന്നു; ഭൂരിഭാഗവും തട്ടിപ്പുകള്‍ ! വാട്‌സ്ആപ്പ് മെസ്സേജുകളില്‍ വീണ് തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. കരുതിയിരുന്നില്ലെങ്കില്‍ ഡേറ്റയും പണവും പോകും ! ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നാലെ പോയി പണം നഷ്ടമാക്കരുതെന്നും പോലീസില്‍ പരാതി നല്‍കണമെന്നും നിര്‍ദേശം

New Update

കൊച്ചി : വാട്‌സ്ആപ്പിലൂടെയുള്ള ജോലി ഓഫറുകളിലെ തട്ടിപ്പ് ഉപഭോക്താക്കള്‍ മനസിലാക്കണമെന്ന് കേരളാ പോലീസ്. നിരവധിയാളുകള്‍ തട്ടിപ്പിനിരയായതോടെയാണ് പോലീസിന്റെ മുന്നറിയിപ്പ്.

Advertisment

publive-image

പോലീസിന്റെ സന്ദേശം ഇങ്ങനെ.

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായി വാട്ട്‌സ് ആപ് മുഖേന എത്തുന്ന ഓഫാറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. വര്‍ക്ക് ഫ്രം ഹോം ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ രീതി.

നിരവധിപേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാല്‍ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്‌സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന മെസ്സേജുകള്‍ വാട്‌സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.ഇത്തരം മെസ്സേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയില്‍ ആയിരിക്കില്ല.

അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയണം, കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം മെസ്സേജുകള്‍ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക.

ഇത്തരം മെസ്സേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണ്.

kerala police
Advertisment