വാട്ട്‌സ്ആപ്പില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തവരോടും ഇനി ചാറ്റു ചെയ്യാം! ചെയ്യേണ്ടത് ഇത്രമാത്രം

author-image
berlin mathew
New Update

publive-image

Advertisment

കൊച്ചി: നിങ്ങളുടെ സുഹൃത്തു നിങ്ങളെ വാട്ട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്‌തോ ? നിങ്ങള്‍ വിഷമിക്കേണ്ട. അവരുമായി ചാറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

ഇതിനായി നിങ്ങളെ സഹായിക്കാന്‍ ഒരു ഉത്തമ സുഹൃത്തോ, കുടുംബാംഗമോ വേണമെന്ന് മാത്രം. ഇതു എങ്ങനെ സാധ്യമാകുമെന്നു നോക്കാം. ബ്ലോക്കു ചെയ്ത ആളുടെയും നിങ്ങളുടെയും സുഹൃത്തോ കുടുംബാംഗമോ ആയ ആളെയാണ് ഇതിനായി നിങ്ങള്‍ കണ്ടെത്തേണ്ടത്.

ആദ്യം നിങ്ങളെ ബ്ലോക്ക് ചെയ്ത സുഹൃത്തിനെയും നിങ്ങളെയും ചേര്‍ത്ത് ഈ വ്യക്തി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കണം. പിന്നീട് ഈ സുഹൃത്ത് ഗ്രൂപ്പ് വിട്ടുപോകുക. അതോടെ ഗ്രൂപ്പില്‍ നിങ്ങളും നിങ്ങളെ ബ്ലോക്കു ചെയ്ത ആളും മാത്രമാകും. അപ്പോള്‍ നിങ്ങളെ ബ്ലോക്ക് ചെയ്ത ആളോട് സന്ദേശമയക്കാനും സംസാരിക്കാനും സാധിക്കും.

അതിനിടെ വാട്ട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ വരുന്നതായും സൂചനകളുണ്ട്. ലിങ്ക്ഡ് ഡിവൈസ് എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ വരുന്നതോടെ ഒരേ സമയം നാലു സ്മാര്‍ട്ട് ഫോണുകളില്‍ ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകും.

Advertisment