വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതം

ടെക് ഡസ്ക്
Friday, March 19, 2021

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത് ഉപയോക്താക്കളില്‍ ആശങ്കയുണര്‍ത്തി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. തുടര്‍ന്ന് നിരവധി പേരാണ് ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്.

എന്നാല്‍ 11.40-ഓടെ പലയിടങ്ങളിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

×