/sathyam/media/post_attachments/EqD5PbkPZzzDmTywsqZf.jpg)
ഇവിടെ ഒരു പ്രത്യേകതയുണ്ട്… പ്രണയിനിയാണ് ഇവിടെ അതിരുകടന്നത്. കാമുകനെത്തേടിയുള്ള യാത്രയിൽ അവൾ വഴിമറന്നു. LOC താണ്ടി ഇന്ത്യയിലെത്തി, ഇന്ത്യൻ പട്ടാളത്തിന്റെ പിടിയിലുമായി. ഒടുവിൽ സേന അവളെ ഭദ്രമായി കാമുകന്റെയടുത്തേക്ക് യാത്രയാക്കി.
സാഹസികമായ ഈ പ്രണയകഥയിലെ നായികയാണ് പാക്കിസ്ഥാൻ അധീന കാശ്മീരിലെ ആബ്ബാസ്പ്പൂർ നിവാസിനിയായ ലൈബ സബൈർ (17). ലൈബയും പാക്കിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥനായ താരിക്കുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ലൈബയുടെ വിവാഹം അവളുടെ എതിർപ്പുമറികടന്ന് ബാബർ എന്ന ഒരു യുവാവുമായി തീരുമാനിച്ചതാണ് ലൈബയുടെ ഒളിച്ചോട്ടത്തിന് കാരണം.
ലൈബയുടെ അമ്മയും സഹോദരനും അവളുടെ വിവാഹം ബാബറുമായി ഉറപ്പിച്ചതിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ സഹോദരൻ ഹംസ അവളെ മർദ്ദിക്കുകയും ചെയ്തു. ബാബർ മുജാഹിദീൻ പോരാളിയാണ്. വിവാഹം നടത്തിയാൽ സഹോദരൻ ഹംസയെയും മുജാഹിദീനിൽ ചേർക്കാമെന്നായിരുന്നു ബാബറുടെ വാഗ്ദാനം.
/sathyam/media/post_attachments/k8L07ogS4Bz9AYNoPRQI.jpg)
ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബര്‍ 5 ഞായറാഴ്ച ലൈബ, വീട്ടുകാരറിയാതെ ഇളയസഹോദരി സന സബൈറിനും (13) മറ്റ് 6 കൂട്ടുകാരികൾക്കും സാദിക്ക് എന്ന സുഹൃത്തിനുമൊപ്പം കാമുകനായ പട്ടാളക്കാരൻ താരിഖിന്റെ ഡ്യൂട്ടി സ്ഥലത്തേക്ക് യാത്രതിരിച്ചു. താരിക്ക് അവർക്ക് വഴിയെല്ലാം വിശമാക്കിക്കൊടുത്തിരുന്നു. താരിഖ് ജമ്മുവിനോട് ചേർന്ന പൂഞ്ച് മേഖലയിലെ പാക്കിസ്ഥാൻ അതിർത്തിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
താരിക്ക് പറഞ്ഞ സ്ഥലത്ത് അദ്ദേഹത്തെ കാണാതായപ്പോൾ സുഹൃത്തുക്കളെ അവിടെ നിർത്തി ലൈബയും സഹോദരിയും താരിഖിന്റെ ജോലിസ്ഥലത്തേക്ക് യാത്രയായി. ആ യാത്രയിലാണ് സന്ധ്യയായതിനാൽ അവർക്ക് വഴിതെറ്റിയതും ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നതും തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായതും. താരിഖ് അവധി അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിനായി ഓഫീസിലായിരുന്നു.
പൂഞ്ചിലെ LOC യോടുചേർന്ന ഇന്ത്യൻ പ്രദേശത്തുനിന്ന് വഴിതെറ്റിയലഞ്ഞ ഞായറാഴ്ച ഇവരെ സൈന്യം പിടികൂടുമ്പോൾ ഇരുവരും വല്ലാതെ ഭയചകിതരായി. ഇന്ത്യൻ പട്ടാളം അവരെ തല്ലുമെന്നും പീഡിപ്പിക്കു മെന്നുമെല്ലാം അവർ ഭയന്നിരുന്നുവെന്ന് പിന്നീട് പറഞ്ഞു. എന്നാൽ അവരെ സാന്ത്വനിപ്പിക്കാനെത്തിയ വനിതാ പോലീസ് സേനാംഗങ്ങൾ അവരുടെ ആശങ്കകളെല്ലാം മാറ്റി അവർക്ക് ധൈര്യം പകർന്നുനൽകി.
/sathyam/media/post_attachments/FJooc4OUU7LCxkOpAYqv.jpg)
സൈന്യം അവർ ഇരുവരെയും സേനാ ക്യാമ്പിൽ കൊണ്ടുവന്നു ചോദ്യം ചെയ്തപ്പോഴാണ് ഈ പ്രണയകഥയും ഒളിച്ചോട്ടവും വെളിപ്പെടുന്നത്. അവരെപ്പറ്റിയുള്ള വിവരങ്ങൾ സേനാ ആസ്ഥാനത്തുനിന്നും ഉടൻതന്നെ പാക്ക് സൈന്യത്തിന് കൈമാറി.
ഇരു സഹോദരിമാർക്കും കൈനിറയെ സമ്മാനങ്ങളും ലൈബയ്ക്ക് അവൾ ഇഷ്ടപ്പെട്ട വിവാഹവസ്ത്രവും മിഠായികളും വാങ്ങിനല്കിയാണ് ഇന്ത്യൻ സൈന്യം ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് LOC യിലുള്ള ചകന്‍ ദാ ബാഗ് (Chakan Da Bagh) അതിർത്തി പോസ്റ്റിൽ അവരിരുവരെയും പാക്ക് സൈന്യത്തിന് കൈമാറിയത്.
ലൈബയുടെ ആഗ്രഹപ്രകാരം തന്നെ താരിഖുമായുള്ള അവളുടെ വിവാഹത്തിന് സൈന്യം എല്ലാ സഹായങ്ങളും നൽകുമെന്ന് പാക്ക് സൈനികാധികൃതർ ഉറപ്പുനൽകി.
ലൈബയുടെ പിതാവ് ഇക്കൊല്ലം ജൂലൈ മാസം ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. മാതാപിതാ ക്കൾക്ക് ലൈബയുൾപ്പെടെ 6 സഹോദരങ്ങളാണ് ആകെയുള്ളത്. ലൈബയുടെ മുത്തച്ഛൻ ശ്രീനഗർ സ്വദേശി യായിരുന്നു.
തനിക്കും സഹോദരിക്കും ഇന്ത്യൻ സൈന്യത്തിൽനിന്നും വളരെ സ്‌നേഹപൂർണമായ നിലയി ലുള്ള പെരുമാറ്റമാണ് ലഭിച്ചതെന്നും എല്ലാവരും സൗഹാർദ്ദമായാണ് പെരുമാറിയതെന്നും ലൈബ മാധ്യമങ്ങളോട് വിവരിച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us