സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗം പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തിലും, തുടര്‍ച്ചയായ രണ്ട് വെള്ളപ്പൊക്ക കെടുതികളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന വ്യാജേന പിണറായി വിജയനും സര്‍ക്കാരും അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊണ്ടിരിക്കുമ്പോള്‍, ഇടതു സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
/sathyam/media/post_attachments/ac5ZQJq4wLy4LYcnPz2e.jpg)
അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ ക്ഷത മേല്‍പ്പിച്ചു.എന്നാല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. നിലവില്‍ കാലാവധി അവസാനിക്കാറായ സംസ്ഥാന സര്‍ക്കാര്‍ കഴുത്തറ്റം അഴിമതികളില്‍ മുങ്ങി നല്‍ക്കുമ്പോഴും ജനവിധിയില്‍ മേല്‍ക്കൈ നേടിയ ഇടതുപക്ഷം തെളിയിക്കുന്നത് വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നതിലുള്ള രാഷ്ട്രീയ സന്നദ്ധതയാണ്.
യുഡിഎഫിന്റെ അഭാവവും അതേ രാഷ്ട്രീയ ഇച്ഛാശക്തിയായിരുന്നു. നിലവിലെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കടുത്ത പോരാട്ടം നടത്തിയ രമേശ് ചെന്നിത്തലയെ അവഗണിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം നനഞ്ഞ പടക്കമായി മാറും.ഭരണകക്ഷിയായ ഇടതുമുന്നണി 2019 വരെ ഒരു ഭാഗത്തുനിന്നും യാതൊരു തടസ്സവുമില്ലാതെ മുന്നേറുകയായിരുന്നു,
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് ഗംഭീര വിജയം കൊയ്തു. ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനൊപ്പം തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് സുഗമമായ യാത്രയായിരുന്നു. ജനങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുകയും സംസ്ഥാനത്തെ അതിന്റെ പാതയില്‍ നിന്ന് തെറിച്ചുവീഴുകയും ചെയ്യുമ്പോള്‍ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പങ്ക് കൃത്യമായി നിര്‍വഹിച്ചു.
ക്രമേണ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല പുതിയ സമീപനമാണ് സ്വീകരിച്ചത്. സ്പ്രിങ്ക്‌ലറിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പമ്പ മണല്‍ ഖനനം, കണ്‍സള്‍ട്ടന്‍സി രാജ്, ഇ-ബസ് തുടങ്ങിയ അഴിമതികളുടെ പരമ്പരയാണ് കേരളം കണ്ടത്. ഓരോ തവണയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിനെ നിരാകരിച്ചെങ്കിലും പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല നടത്തിയ നിരന്തര ഇടപെടലുകള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയെന്നതാണ്
വസ്തുത.സ്വര്‍ണക്കടത്ത് അഴിമതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചൂണ്ടിക്കാണിച്ചതോടെ സംസ്ഥാനത്തി നെതിരായ ആരോപണങ്ങള്‍ അതിന്റെ പരമോന്നത അവസ്ഥയിലെത്തുക യായിരുന്നു. കള്ളക്കടത്ത് നടത്തിയതിന് പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കര്‍ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലാണ്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അടുത്ത സഹായിയുമായ സി.എം രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ നേരിടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ അഴിമതി ആരോപണങ്ങള്‍ ചെന്നിത്തല അക്കമിട്ട് നിരത്തിയാണ് സര്‍ക്കാരിനെ കോണ്‍്രഗസിന്റെ മുന്നില്‍ നിര്‍ത്തിയത്. എന്നാല്‍ ഈ സാഹചര്യങ്ങളെ വേണ്ടവിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നതോടെ ഇടതു സര്‍ക്കാര്‍ തടിയൂരി.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ചെന്നിത്തലയ്ക്ക് പരിമിതികളുണ്ടായിരുന്നു.
നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫിനെ നയിച്ചുകൊണ്ട് അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ചെന്നിത്തല നടത്തിയ ശ്രമങ്ങള്‍ക്ക് അനുസൃതമായി തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി സാഹചര്യം ഒരുക്കുന്നതില്‍ വലിയ അവസരമാണ് നഷ്ടമായത്.സര്‍ക്കാരിനെ തുറന്നുകാട്ടുന്നതിലും വിവിധ അഴിമതികള്‍ അവസാനിപ്പിക്കുന്നതിലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിലും ചെന്നിത്തല വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനം വോട്ടുകളായി പരിവര്‍ത്തനം ചെയ്യേണ്ടത് മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ കടമയായിരുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ ചെന്നിത്തലയ്ക്കൊപ്പം നിന്നില്ല. കുറച്ചുപേര്‍ കേരളത്തില്‍ നിന്ന് മാറിനില്‍ക്കുകയും സംസ്ഥാനത്ത് അല്ലെങ്കില്‍ സ്വന്തം നിയോജകമണ്ഡലത്തില്‍ പോലും പ്രചാരണം ഒഴിവാക്കുകയും ചെയ്തു. രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിനായി സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചപ്പോഴാണ് തിരുവനന്തപുരം എംപിയും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖവുമായ ശശി തരൂര്‍ വോട്ടുചെയ്യാന്‍ മാത്രമാണ് എത്തിയത്.
2019 ലെ ലോക്സഭാ പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി എ ഐ സി സി പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി സിഡബ്ല്യുസി അംഗങ്ങളോട് ചോദിച്ചു, ”എന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?” കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളോട് ഇതേ ചോദ്യമായിരിക്കും യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും കനത്ത പരാജയത്തിനു ശേഷം ഉന്നയിക്കുക.’
ഇടതു സര്‍ക്കാരിനെതിരായ പോരാട്ടത്തിന് രമേശ് ചെന്നിത്തല നേതൃത്വം നല്‍കിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു”?എല്ലാകാലത്തെയും പോലെ പാര്‍ട്ടിക്ക് നഷ്ടം നേരിടേണ്ടിവരുമ്പോള്‍ നേതാക്കള്‍ ഭിന്നിപ്പോടെ പ്രവര്‍ത്തിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴും സംസ്ഥാന കോണ്‍ഗ്രസില്‍ ഉരിത്തിരിഞ്ഞിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us