Advertisment

ചൈനയുടെ സിനോവാക് ബയോടെകിന്റെ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം; ഇന്ത്യയുടെ കോവാക്‌സിന്‍ അംഗീകാരത്തിനായി കാത്തിരിക്കുന്നു

New Update

publive-image

Advertisment

ജനീവ: ചൈനീസ് കമ്പനിയായ സിനോവാക് ബയോടെകിന്റെ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കി. ഇന്ത്യ കയറ്റുമതി നിരോധിച്ചത് കാരണം 91 ഓളം ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പ്രതിസന്ധിയിലായിരുന്നു. ചൈനയുടെ സിനോവാകിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത് ഈ പ്രതിസന്ധി മറികടക്കാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘനടയുടെ അംഗീകാരം ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സിനോവാക്. സിനോഫാം വാക്‌സിന് നേരത്തെ അംഗീകാരം കിട്ടിയിരുന്നു. ഫൈസര്‍, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകള്‍.

കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണ ഡാറ്റകള്‍ ലോകാരോഗ്യ സംഘനടയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Advertisment