Advertisment

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

New Update

ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സം​ഘം കോ​വി​ഡി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള പ​ഠ​നം ജ​നു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

Advertisment

2019 അ​വ​സാ​ന​ത്തോ​ടെ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ആ​ദ്യ​മാ​യി കോ​വി​ഡ് 19 റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. വു​ഹാ​നി​ലെ ഒ​രു മാം​സ മാ​ര്‍​ക്ക​റ്റി​ലൂ​ടെ ഏ​തോ മൃ​ഗ​ത്തി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലെ​ത്തി​യ​താ​ണ് വൈ​റ​സെ​ന്നാ​യി​രു​ന്നു അ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ നി​ഗ​മ​നം. പി​ന്നീ​ട് ഈ ​ക​ണ്ടെ​ത്ത​ലി​ല്‍ പ​ല രാ​ജ്യ​ങ്ങ​ളും സം​ശ​യ​മു​ന്ന​യി​ക്കു​ക​യും വു​ഹാ​നി​ലെ ഒ​രു ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​യ​താ​ണ് വൈ​റ​സെ​ന്ന വാ​ദം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വ​ലി​യ തോ​തി​ലു​ള്ള ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍​ക്കും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കു​മാ​ണ് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചൈ​ന​യി​ലെ​ത്തി പ​ഠ​നം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും അ​വ​ര്‍​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തി​ന് ശേ​ഷ​മാ​ണ് ജ​നു​വ​രി​യി​ല്‍ പു​തി​യ ഗ​വേ​ഷ​ക​സം​ഘം ചൈ​ന​യ​ലെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ പ​ഠ​ന​റി​പ്പോ​ര്‍​ട്ടാ​ണ് ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തെ​ത്തു​മെ​ന്ന് ഇ​പ്പോ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വ​വ്വാ​ലി​ല്‍ നി​ന്ന് ഏ​തോ സ​സ്ത​നി​യി​ലേ​ക്കും അ​തി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കും എ​ത്തി​യ​താ​കാം കൊ​റോ​ണ വൈ​റ​സ് എ​ന്ന നി​രീ​ക്ഷ​ണം ത​ന്നെ​യാ​യി​രി​ക്കും ഗ​വേ​ഷ​ക​സം​ഘ​വും പ​ങ്കു​വ​യ്ക്കു​ക​യെ​ന്നാ​ണ് ഉ​യ​രു​ന്ന സൂ​ച​ന​ക​ള്‍. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ സ്ഥി​രീ​ക​ര​ണ​മി​ല്ല.

Advertisment