കൊവിഡ് വാക്സിന്‍ എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കരുതെന്ന് ലോകാരോഗ്യസംഘടന

New Update

publive-image

ജനീവ: കൊവിഡ് വാക്സിന്‍ എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കരുതെന്ന് ലോകാരോഗ്യസംഘടന. വാക്സിന്‍ എടുക്കുന്നതിന് മുമ്പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

Advertisment

എന്നാല്‍, വാക്സിന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് അറിയിച്ചു. വേദനസംഹാരി വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു.

വാക്‌സിന്‍ എടുത്തവരില്‍ വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു.

Advertisment