/sathyam/media/post_attachments/uTM9FaqCCWdsQcKYzkbU.jpg)
ബെയ്ജിങ്: കൊവിഡിന്റെ പ്രഭവകേന്ദ്രവും അത് വ്യാപിച്ചത് എങ്ങനെയെന്നും കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ധസംഘം ചൈനയിലെ വുഹാനിലെത്തി. രണ്ടാഴ്ചത്തെ ക്വാറന്റൈൻ കാലാവധിയും കൊവിഡ് പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടർപ്രവർത്തനങ്ങൾക്കായി ചൈനീസ് ഭരണകൂടം അനുമതി നൽകുക.
യുഎസ്, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്, ഖത്തർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ധരാണ് സംഘത്തിൽ ഉള്ളത്. ക്വാറന്റൈനിൽ ചൈനയിലെ ആരോഗ്യവിദഗ്ധരുമായി സംഘം വിഡിയോ കോൺഫറൻസിങ് മുഖാന്തരം കൂടിക്കാഴ്ച നടത്തും. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.