Advertisment

താങ്കള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ മരണമാണെങ്കില്‍ ഇത് തുടരാം, അല്ലെങ്കില്‍ കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണം... ലോകാരോഗ്യസംഘടനയ്‌ക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തിന് കലക്കന്‍ മറുപടിയുമായി ഡയറക്ടര്‍ ജനറല്‍ രംഗത്ത്‌

New Update

ജനീവ: കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അമേരിക്കയും ചൈനയും മാന്യമായ സമീപനം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസൂസ് പറഞ്ഞു. ലോകാരോഗ്യസംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ടെഡ്രോം ഇക്കാര്യം പറഞ്ഞത്.

Advertisment

 

publive-image

ലോകാരോഗ്യസംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടെടുക്കയാണെന്നാണ് ട്രംപ് നേരത്തെ ആരോപിച്ചത്. രോഗബാധ തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്നും സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നതിലല്ല, മറിച്ച് ജനങ്ങളെ രക്ഷിക്കുന്നതിലായിരിക്കണം ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും ശ്രമമെന്നായിരുന്നു ടെഡ്രോസിന്റെ മറുപടി. ലോകം മുഴുവന്‍ ഈ കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലോ, മതവിഭാഗങ്ങളിലോ, ഒരുപക്ഷേ രാജ്യങ്ങള്‍ തമ്മിലോ വിള്ളലുണ്ടാക്കാന്‍ വൈറസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരം സാഹചര്യവും അതുവഴി കൂടുതല്‍ മരണവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ വൈറസിനെ രാഷ്ട്രീയവത്കരിച്ച് മുന്നോട്ടുപോകാമെന്നും അല്ലാത്തപക്ഷം ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപിന് മറുപടിയെന്നോണം ടെഡ്രോസ് വ്യക്തമാക്കി.

trump who corona
Advertisment