Advertisment

സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത്‌ വന്‍ വര്‍ധനവ്! സ്ത്രീയുടെ സ്വകാര്യചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമ്പോള്‍ സമൂഹത്തിന് എന്ത് സന്തോഷമാണ് ലഭിക്കുന്നത്? നിങ്ങളുടെ സഹോദരിയുടെ ചിത്രവും ഇത്തരത്തില്‍ പ്രചരിപ്പിക്കുമോയെന്ന ഭോജ്പുരി നടിയുടെ ചോദ്യവും ഇവിടെ പ്രസക്തം

author-image
admin
New Update

publive-image

Advertisment

ടുത്തിടെ ഒരു ഭോജ്പുരി നടിയുടെ സ്വകാര്യച്ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇന്റര്‍നെറ്റിലുടനീളം ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും, നിരവധി പേര്‍ താരത്തെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചിത്രം നീക്കം ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് താരം രംഗത്തെത്തുകയും ചെയ്തു. ''നിങ്ങളുടെ സഹോദരി വിവാഹിതയാകുകയും, അടുത്ത ദിവസം ആരെങ്കിലും അവരുടെ ആദ്യരാത്രി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ അനുകൂലിക്കുമോ'', എന്നായിരുന്നു താരത്തിന്റെ ചോദ്യം.

തന്റെ അനുവാദമില്ലാതെയാണ് സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ആരോ പോസ്റ്റു ചെയ്തതെന്നും, ഇതുകൊണ്ട് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നും നടി തുറന്നടിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രമുഖ ഭോജ്പുരി നടിയുടേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ ആ നടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടെങ്കിലും, ആ നടിയുടേതെന്ന തരത്തില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

ഇത്തരത്തില്‍ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെടുമ്പോള്‍, സ്ത്രീകളാണ് കൂടുതലായും അധിക്ഷേപം നേരിടേണ്ടി വരുന്നത്. അവര്‍ ഊഹാപോഹങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നടത്താനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും നാം ആരാണെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

എന്തിനും ഏതിനും സ്ത്രീകളെയാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ സമൂഹം കുറ്റപ്പെടുത്തുന്നത്. പലപ്പോഴും അഗ്നി പരീക്ഷയെയാണ് അവര്‍ അതിജീവിക്കേണ്ടി വരുന്നത്. എന്നാല്‍ അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിലും, കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്നതിലും അല്ലേ നാം ശ്രദ്ധിക്കേണ്ടത് ?

സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തുടനീളമുള്ള നിരവധി സ്ത്രീകളെ അവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്കമെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. 2019-ല്‍ മാത്രം 44,546 സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്ത്യയിലുടനീളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭോജ്പുരി നടി ചോദിച്ചതുപോലെ, ഒരു സ്ത്രീയുടെ സ്വകാര്യത ലംഘിക്കുന്നതില്‍ എന്ത് സന്തോഷമാണ് നമ്മളില്‍ ചിലര്‍ക്കെങ്കിലും ലഭിക്കുന്നതെന്ന് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകളെ ഭയത്തിന്റെ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണെന്നതും പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണ്.

Advertisment