തിരുവനന്തപുരം: പിഎസ്‌സി നിയമനം ലഭിക്കാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതില്‍ സംസ്ഥാനമാകെ വ്യാപക പ്രതിഷേധം. അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സര്‍ക്കാറിനും പിഎസ്‌സിക്കുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
/sathyam/media/post_attachments/tdu0DdQ0MXqX15YsoPXn.jpg)
കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും, സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അസാധാരണമായ സാഹചര്യത്തില്‍ അസാധാരണ നടപടിയായി അത് വിലയിരുത്താവുന്നതാണെന്നും ചെന്നിത്തല അനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനവ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം നടത്തി.
ഡിസിസി ഓഫീസില്‍ നിന്ന് സ്റ്റേഡിയം ബസ്സ്റ്റാന്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും പിഎസ്‌സി ചെയര്‍മാന്റെയും കോലം കത്തിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍ റോഡ് ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.
അനുവിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സ്ഥലം എംഎല്‍എ യും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പിഎസ്‌സിയെ ന്യായീകരിച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us