ഭര്‍ത്താവിനെ അന്വേഷിച്ച് കാമുകിയെത്തി; കൈയോടെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

author-image
Charlie
Updated On
New Update

publive-image

Advertisment

ഭര്‍ത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് ഭാര്യ വിമല മുന്‍കാമുകിയുമായുള്ള വിവാഹം നടത്തികൊടുത്തത്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തി. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു.

ഇതിനു പിന്നാലെ വിവാഹത്തിന് നിയമ പരമായ അനുമതിയില്ലെങ്കിലും വിമല മുന്‍കയ്യെടുത്ത് വിവാഹം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഇത് കാര്യമാക്കാതെയാണ് വിമല വിവാഹം നടത്തിയത്.

ഡക്കളയിലെ ഒരു ക്ഷത്രത്തില്‍ വച്ച് ആദ്യ ഭാര്യയുടെ സാന്നിധ്യത്തിലാണ് കല്യാണ്‍ നിത്യശ്രീയെ വിവാഹം ചെയതത്. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisment