ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു

New Update

publive-image

ചെന്നൈ : ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ ഭാര്യ ജീവനോടെ തീ കൊളുത്തിക്കൊന്നു. പവർ ലൂം ഉടമയായ കെ. രംഗരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 57 കാരിയായ ആർ. ജ്യോതിമണിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 15ന് നടന്ന സംഭവത്തിന്റെ നിർണായക വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.

Advertisment

അപകടത്തിൽപ്പെട്ട് ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങവെ വാഹനത്തിൽ കിടത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

മാര്‍ച്ച് 15 ന് ഒരു അപകടത്തില്‍ പരിക്കേറ്റ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുംവഴി വ്യാഴാഴ്ച കാര്‍ കത്തി കെ രംഗരാജന്‍ മരിച്ചതെന്നാണ് 57കാരിയായ ഭാര്യ ആര്‍ ജോതിമണി ബന്ധുക്കളേയും വീട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അപകടത്തേക്കുറിച്ച് ഭാര്യയും കൊലപാതകത്തിന് സഹായിച്ച ഒപ്പമുണ്ടായിരുന്ന ബന്ധുവിന്‍റെ മൊഴിയിലുമുണ്ടായ സംശയത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്ന രംഗരാജനൊപ്പം ജ്യോതിമണിയും, ബന്ധുവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പെരുമനല്ലൂർ എത്തിയപ്പോൾ വാഹനം നിർത്തി ജ്യോതിമണിയും, ബന്ധുവും പുറത്തിറങ്ങി. ശേഷം വാഹനത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ജോതിമണിയെ നോമിനിയാക്കി 3.5 കോടി രൂപയുടെ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളും രംഗരാജനുണ്ടായിരുന്നു. പണത്തിനായി ഭര്‍ത്താവ് തുടര്‍ച്ചയായി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ജോതിമണി രംഗരാജനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Advertisment