അവിഹിത ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, April 4, 2020

ആഗ്ര: അവിഹിത ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബര്‍ഹാന്‍ ഖാണ്ഡ സ്വദേശി വിക്രം താക്കൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിക്രമിന്‍റെ ഭാര്യ രവീണയെ പോലീസ് അറസ്റ്റ് ചെയ്തു.

രവീണയുടെ അര്‍ധസഹോദരനും അയല്‍വാസിയുമായ പ്രതാപിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വിക്രം ഭാര്യയ്ക്കും ഒന്നര വയസ്സുള്ള മകനുമൊപ്പം ഒരാഴ്ച മുമ്പാണ് ഗ്രാമത്തിലെത്തിയത്.

രവീണയുടെ അര്‍ധസഹോദരനും കാമുകനുമായ പ്രതാപും ഇവരുടെ ഗ്രാമത്തിലെ വീടിന് തൊട്ടടുത്താായിരുന്നു താമസിച്ചിരുന്നത്. നേരത്തെ പ്രതാപുമായി അടുപ്പമുണ്ടായിരുന്ന യുവതി വിവാഹശേഷവും രഹസ്യബന്ധം തുടര്‍ന്നിരുന്നു. ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൃത്യം നടത്തിയതെന്നും രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

×