വൈഫൈ പാസ്‍വേര്‍ഡിനെ ചൊല്ലി തർക്കം അസാനിച്ചത് സഹോദരിയുടെ കൊലപാതകത്തിൽ

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ജോര്‍ജിയ : കേവലം വൈഫൈ പാസ്‍വേര്‍ഡിനായി സഹോദരിയെ സഹോദരൻ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ വാർത്തയാണ് ജോര്‍ജിയയില്‍ നിന്ന് പുറത്തുവരുന്നത്. ഇന്ന് ഒന്നി നുവേണ്ടിയും ആർക്കുമുന്നിലും ആരും താഴാനും യാചിക്കാനും ചോദിക്കാനുമുള്ള മനസില്ല. അവിടെ രക്തബന്ധമില്ല സ്നേഹബന്ധമില്ല. എന്തും എങ്ങനെയും ആരെ കൊന്നും സാധിക്കുക എന്ന ലക്ഷ്യം മാത്രം.

Advertisment

publive-image

വൈഫൈ പാസ്‍വേര്‍ഡിനായി സഹോദരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ 18 കാരന് ജീവര്യന്തം ശിക്ഷ ലഭിച്ചു.2018 ഫെബ്രുവരി 2നായിരുന്നു സംഭവം. എന്നാല്‍ കേസില്‍ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കേസില്‍ കെവോന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. '

വീട്ടിലുള്ളവര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ 18കാരനായ കെവോന്‍ വാട്കിന്‍സ് പാസ്‍വേര്‍ഡ് മാറ്റിയിരുന്നു. തനിക്ക് ഗെയിം കളിക്കാന്‍ മാത്രം നെറ്റ് ലഭിക്കണമെന്ന് കരുതിയായിരുന്നു കെവോന്‍റെ നീക്കം. എന്നാല്‍ ഇത് കലാശിച്ചത് ഒരു വലിയ ദുരന്തത്തിലാണ്. പാസ്‍വേര്‍ഡ‍് നല്‍കാന്‍ അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ കലിപൂണ്ട സഹോദരന്‍ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്ന സഹോദരി ഇതില്‍ ഇടപെട്ടു.

ഇരുവരും തമ്മില്‍ വഴക്കായി. ഇവരെ പിടിച്ചുമാറ്റുന്നതിന് പകരം അമ്മ പൊലീസിനെ വിളിച്ചു. സഹോദരി അലെക്സസിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച കെവോന്‍ 15 മിനുട്ടിനുശേഷം പൊലീസ് വന്നപ്പോഴാണ് പിടിവിട്ടത്. അബോധാവസ്ഥയില്‍ വീണ അലെക്സസിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

murder case
Advertisment