വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് സെർജി ഗോർഷ്കോവിന് ! മൃഗാലിംഗനം …

New Update

publive-image

റഷ്യയുടെ സെർജി ഗോർഷ്കോവ് എടുത്ത ഈ ചിത്രത്തിനാണ് ഇക്കൊല്ലത്തെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചിരിക്കുന്നത്.

Advertisment

റഷ്യയുടെ ഉൾവനാന്തരങ്ങളിൽ ദിവസങ്ങളോളം താമസിച്ച് പ്രത്യേക സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ച് വളരെ സാഹസപ്പെട്ടാണ് അദ്ദേഹം ഈ ചിത്രമെടുത്തിരിക്കുന്നത്. ഒരു പെൺകടുവ മരത്തെ പുണരുന്ന അപൂർവ്വ മായ ചിത്രമാണിത്.

തൻ്റെ അധികാരമേഖല ഉറപ്പിക്കുന്നതിനായി ശരീരത്തെ ഗന്ധം മരത്തിൽ ഉൾകൊള്ളിക്കാനും അതുവഴി മറ്റു മൃഗങ്ങൾക്ക് അവിടെ പ്രവേശിക്കുന്നതിൽനിന്നും മുന്നറിയിപ്പ് നൽകാനുമാണ് അവ ഇങ്ങനെ ചെയ്യാറുള്ളത്.

ഒരു ഓയിൽ പെയിന്റിംഗ് പോലെ തോന്നുന്ന ഈ ചിത്രത്തെ ലണ്ടനിലെ അവാർഡ് ജ്യൂറി മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. ലണ്ടനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ് ഓൺലൈൻ വഴി അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

wild photography
Advertisment