New Update
Advertisment
ന്യൂഡല്‍ഹി: ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം കൊവിഡ് സെസ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സെസുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് സെസ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഐഎഫ്എല്‍ വെല്‍ത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് നിഖില്‍ താക്കൂര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് രാജ്യത്ത് നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനും വന്‍ തുക ചെലവാകും. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
നികുതി സെസ് രൂപത്തിലാണോ അതോ സര്‍ചാര്‍ജിലാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.