ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി : കര്‍ണാടകയില്‍ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഒടുവില്‍ പച്ചക്കൊടി കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.
Advertisment
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു യെദിയൂരപ്പ.
മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കുമെന്നാണ് ഇന്ന് യെദിയൂരപ്പ മാധ്യമങ്ങളെ അറിയിച്ചത്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
”രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ അമിത് ഭായില്‍ നിന്നും പട്ടിക എനിക്ക് ലഭിക്കും. മന്ത്രിസഭാ വികസനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ”- എ.എന്‍.ഐയോട് സംസാരിക്കവേ യെദിയൂരപ്പ പറഞ്ഞു.