ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏതെങ്കിലും ഇംഗ്ലിഷ് സ്പിന്നർക്കെതിരെ ചേതേശ്വര്‍ പൂജാര ക്രീസിന് വെളിയിലിറങ്ങി സിക്സടിച്ചാൽ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്ന് അശ്വിന്‍

സ്പോര്‍ട്സ് ഡസ്ക്
Tuesday, January 26, 2021

മുംബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയില്‍ സഹതാരം ചേതേശ്വര്‍ പൂജാരയ്ക്ക് മുന്നില്‍ രസകരമായൊരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ആര്‍. അശ്വിന്‍.

പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏതെങ്കിലും ഇംഗ്ലിഷ് സ്പിന്നർക്കെതിരെ ക്രീസിന് വെളിയിലിറങ്ങി സിക്സറടിച്ചാൽ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.

ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറുമായി തന്റെ യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിനിടയ്ക്കാണ് പൂജാരയെ അശ്വിന്‍ വെല്ലുവിളിച്ചത്. ഫെബ്രുവരി അഞ്ച് മുതൽ ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്.

×