വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം…

സ്പോര്‍ട്സ് ഡസ്ക്
Saturday, February 22, 2020

ശ്രീലങ്ക : വിന്‍ഡീസ് ഒന്നാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ഒരു വിക്കറ്റിനാണ് ശ്രീലങ്ക വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 290 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.

ഫെര്‍ണാണ്ടോയും, ക്യാപ്റ്റന്‍ കരുണരത്‌നയും, വാനിന്തു ഡി സില്‍വയുമാണ് ശ്രീലങ്കയുടെ വിജയ ശില്‍പ്പികള്‍. മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന ശ്രീലങ്കയെ വാനിന്തു ഡി സില്‍വ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വിജയിപ്പിക്കുകയായിരുന്നു.

വാനിന്തു ഡി സില്‍വ പുറത്താകാതെ 42 റണ്‍സ് നേടി. കരുണരത്‌ന 52 റണ്‍സും ഫെര്‍ണാഡോ 50 റണ്‍സം നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് ആണ് നേടിയത്. ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി ഷായ് ഹോപ്പ് സെഞ്ചുറി നേടി. 115 റണ്‍സ് ആണ് താരം നേടിയത്.

×