ലക്നൗ : ലോക്ക് ഡൗണിനെ തുടർന്ന് ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞ് അയോധ്യയിലെ കുരങ്ങുകൾ. വിശന്ന് അക്രമാസക്തരായ കുരങ്ങുകൾ ആളുകളെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതോളം പേരാണ് കുരങ്ങിന്റെ കടിയേറ്റ് ചികിത്സ തേടിയത്.
/sathyam/media/post_attachments/pCvQHCwzeCHPoFBSd8TW.jpg)
പുണ്യഭൂമിയായ അയോധ്യയിൽ ഏതാണ്ട് എണ്ണായിരത്തോളം കുരങ്ങുകളുണ്ടെന്നാണ് പ്രദേശവാസികളുടെ കണക്ക്. സാധാരണ ദിവസങ്ങളിൽ പതിനായിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഇവിടെ ഇവയ്ക്ക് ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ലായിരുന്നു.
എന്നാൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയ്ക്ക് ഭക്ഷണം കിട്ടാതെയായി. ക്ഷേത്രങ്ങൾ അടച്ചു. ആളുകൾ വീടിന് പുറത്തേക്കും ഇറങ്ങാതായതോടെ കുരങ്ങുകളുടെ അവസ്ഥ കഷ്ടത്തിലായി. വിശന്നു വലഞ്ഞ ഇവ അക്രമം ആരംഭിക്കുകയും ചെയ്തു.