പള്ളി വികാരി ബലാത്സംഗം ചെയ്ത കേസ്: താമരശ്ശേരി ബിഷപ്പിനെതിരെ പരാതിക്കാരി

New Update

കോഴിക്കോട്: ബലാത്സംഗക്കേസില്‍ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ പരാതിക്കാരിയായ വീട്ടമ്മയുടെ മൊഴി. ചേവായൂര്‍ പള്ളി വികാരി ബലാത്സംഗം ചെയ്തുവെന്ന് ബിഷപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് മൊഴി. പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ സഭയുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്നും വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.

Advertisment

publive-image

2017 ജൂണ്‍ പതിനഞ്ചിനാണ് ചേവായൂരിലെ വാടക വീട്ടില്‍ വെച്ച് വൈദികന്‍ മനോജ് ജേക്കബ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. മകനില്ലാത്ത സമയം നോക്കി വീട്ടിലെത്തിയായിരുന്നു പീഡനം.

വൈദികനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനോട് പരാതിപ്പെട്ടിരുന്നു. രണ്ടു വൈദികര്‍ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. വികാരിക്കെതിരെ നടപടിയുണ്ടാകുമെന്ന് വൈദികര്‍ ഉറപ്പ് നല്‍കിയെങ്കിലും നടന്നില്ല.

കേസില്‍ മതസംഘടനയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ സഭയുടെ സമ്മര്‍ദമുണ്ടായിരുന്നു. ഇതാണ് പരാതിപ്പെടാന്‍ രണ്ടു വര്‍ഷം വൈകിയതെന്നും വീട്ടമ്മ മൊഴി നല്‍കി.

Advertisment