വനിതാ കോൺസ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് പീഡിപ്പിച്ചു; സംഭവം അറിഞ്ഞ ഭർത്താവ് യുവതിയെ മുത്വലാഖ് ചൊല്ലി

New Update

publive-image

ലഖ്‌നൗ: വനിതാ കോൺസ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് പീഡിപ്പിച്ചു. സംഭവം അറിഞ്ഞ പോലീസുകാരനായ ഭർത്താവ് യുവതിയെ മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. മീററ്റിലെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.

Advertisment

ഭര്‍തൃപിതാവും ഗാസിയാബാദില്‍ പി.എ.സി. റിസര്‍വ് പൊലീസില്‍ ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബലാത്സംഗം ചെയ്തത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വനിത കോണ്‍സ്റ്റബിള്‍ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് ദുരനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാള്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി.

വനിതാ കോണ്‍സ്റ്റബിളായ യുവതിയും പൊലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Advertisment