അടുത്ത ബന്ധുവും ആത്മഹത്യ ചെയ്തതോടെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ കെറി തീരുമാനിച്ചു; ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ പണം കണ്ടെത്താനാകുമെന്ന് ചിന്തിച്ചപ്പോള്‍ നഗ്നയായി സൈക്കിള്‍ സവാരി നടത്താന്‍ നിര്‍ദ്ദേശിച്ചത് സുഹൃത്ത് !; നഗ്നസവാരിയിലൂടെ യുവതി സമാഹരിച്ചത് വന്‍ തുക

New Update

publive-image

ലണ്ടന്‍: മാനസികാരോഗ്യ ചാരിറ്റി സംഘടനയായ 'മൈന്‍ഡി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി യുവതി നഗ്നയായി സൈക്കിളില്‍ സഞ്ചരിച്ചത് 10 മൈല്‍ ദൂരം. കെറി ബാര്‍നെസ് എന്ന യുവതിയാണ് ലണ്ടനില്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.

Advertisment

മാനസികാരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യാ കേസുകള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കെറി തീരുമാനിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം തന്റെ ബന്ധു ആത്മഹത്യ ചെയ്തതോടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ കെറി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ എങ്ങനെ പണം കണ്ടെത്തുമെന്ന ചിന്ത കെറിയെ ആശയക്കുഴപ്പത്തിലാക്കി. നഗ്നയായി സവാരി ചെയ്യാനുള്ള നിര്‍ദ്ദേശം സുഹൃത്ത് മുന്നോട്ടുവച്ചപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ കെറി അത് ഏറ്റെടുക്കുയായിരുന്നു.

ആത്മഹത്യയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ഈ വര്‍ഷം താന്‍ തീരുമാനിച്ചിരുന്നതായി കെറി പറയുന്നു. ലോക്ക്ഡൗണ്‍ പലരുടെയും മാനസികപ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ലോക്ക്ഡൗണില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നതായും മറ്റൊരു ബന്ധു ഒമ്പത് വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നുവെന്നും കെറി പറയുന്നു.

നഗ്നയായി സഞ്ചരിക്കാനുള്ള തീരുമാനം പങ്കുവച്ചപ്പോള്‍ വീട്ടുകാര്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു കെറിക്ക് ലഭിച്ചത്. ഏഴായിരം യൂറോ (ഏകദേശം 6,28040 രൂപ) കെറി സമാഹരിച്ച് കഴിഞ്ഞു. ഇനിയും പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Advertisment