ഭര്‍ത്താവ് ഷോപ്പിങ്ങിന് കൊണ്ടുപോയില്ല; യുവതി രണ്ട് മക്കളുമായി തടാകത്തില്‍ ചാടി ജീവനൊടുക്കി

New Update

publive-image

Advertisment

ഹൈദരാബാദ്: ഭര്‍ത്താവ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് യുവതി രണ്ട് മക്കളുമായി തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജവഹര്‍നഗര്‍ സ്വദേശി നാഗേശ്വര്‍ റാവുവിന്റെ ഭാര്യ നാഗമണി (27), മക്കളായ റൂബി (അഞ്ച്), പാണ്ഡു (എട്ട് മാസം) എന്നിവരെയാണ് ചെന്നാപുര്‍ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ക്രിസ്മസ് പ്രമാണിച്ച് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിനെ ചൊല്ലി നാഗേശ്വരറാവുവും നാഗമണിയും തമ്മില്‍ ശനിയാഴ്ച രാത്രി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മക്കളുമായി നാഗമണി വീടു വിട്ടിറങ്ങി.

രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യയും മക്കളും തിരിച്ചെത്താതിനെ തുടര്‍ന്ന് നാഗേശ്വരറാവു ഇക്കാര്യം പൊലീസില്‍ അറിയിച്ചു. രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ മൂവരുടെയും മൃതദേഹം തടാകത്തില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

Advertisment