രാവിലെ പ്രഭാത സവാരിക്കിറങ്ങിയ യുവതിയുടെ മുന്നില്‍ യുവാവിന്റെ അശ്ലീല പ്രദര്‍ശനം ; പാന്റിന്റെ സിബ്ബഴിച്ച യുവാവ് ലൈംഗികാവയവത്തില്‍ തൊടാന്‍ ആവശ്യപ്പെട്ടു ; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയുടെ കൈയ്യില്‍ ബലമായി പിടിച്ച് സ്പര്‍ശിപ്പിച്ചു ; സംഭവം ബംഗളൂരുവില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, January 29, 2020

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതി പ്രഭാത സവാരിക്കായാണ് ദൊഢനക്കുണ്ടി തടാകത്തിന് സമീപം എത്തിയത്. ഇതേസമയം വളര്‍ത്തുനായയുമായി ഒരു യുവാവും സ്ഥലത്തുണ്ടായിരുന്നു. വളര്‍ത്തുനായ സമീപമെത്തിയപ്പോള്‍ യുവതി അതിനെ തലോടി. ഇതിനിടെയാണ് യുവാവ് തന്‍റെ പാൻസിന്‍റെ സിബ് അഴിച്ച് അശ്ലീലപ്രദര്‍ശനം നടത്തിയത്.

തൊട്ടുപിന്നാലെ യുവാവ് സിബ് അഴിച്ചു ലൈംഗികാവയവം സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടത്. യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ കൈയിൽ പിടിച്ച് ബലമായി സ്പർശനം നടത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ അയാള്‍ സ്ഥലംവിടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

അശ്ലീലപ്രദര്‍ശനം നടത്തിയ യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഫോട്ടോ യുവതി എടുത്തിരുന്നു. ഫോട്ടോ സഹിതം പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഏകദേശം 25-30 പ്രായംവരുന്ന യുവാവാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

×